ജയം ജയം ഹല്ലേലൂയ്യാ ജയം ജയം എപ്പോഴും

                    1

ജയം ജയം ഹല്ലേലൂയ്യാ ജയം ജയം എപ്പോഴും

യേശു നാഥന്‍ നാമത്തിന്നു

ജയം ജയം എപ്പോഴും

                    2

പാപത്തെയും രോഗത്തെയും

ക്രൂശിന്മേല്‍ താന്‍ വഹിച്ചു

സാത്താനെയും സൈന്യത്തെയും 

കാല്‍വരിയില്‍ തോല്പിച്ചു

                    3

ശത്രു ഗണം ഒന്നാകവെ

ചെങ്കടലില്‍ മുങ്ങിപ്പോയ്‌

വൈരിയുടെ എതിര്‍പ്പുകള്‍

ഫലിക്കയില്ലിനിമേല്‍

                    4

വാദ്യഘോഷങ്ങളോടു നാം

ജയത്തിന്‍റെ പാട്ടുകള്‍

ആഘോഷമായ്‌ പാടിടുക

ശുദ്ധിമാന്മാര്‍ സഭയില്‍

                    5

രക്തം കൊണ്ടു മുദ്രയിടട്ടെ

ജനം ഒന്നിച്ചു

കാഹളങ്ങള്‍ ഊതിടുമ്പോള്‍

ഭൂതലം വിറക്കുമേ

                    6

തകര്‍ക്കുന്ന രാജരാജന്‍

സൈന്യത്തിന്‍റെ മുമ്പിലായ്‌

നായകനായ്‌ ഉള്ളതിനാല്‍

ജയം ജയം നിശ്ചയം

                    7

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

ഹല്ലേലൂയ്യാ ജയമേ

ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ

ഹല്ലേലൂയ്യാ ആമേന്‍