നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു

വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം വാഴ്ത്തുന്നു രക്ഷകാ നിന്‍റെ നാമം നീ എന്‍റെ പ്രാര്‍ത്ഥന കേട്ടുനീ എന്‍റെ മാനസം കണ്ടു ഹൃദയത്തിന്‍ അള്‍ത്താരയില്‍ വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി (2) (നീ എന്‍റെ..)                    1ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്നനിന്‍ സ്നേഹ മുന്തിരിപ്പൂക്കള്‍ (2)എന്നും ചോരിയേണമീ ഭവനത്തിലും  കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ (നീ എന്‍റെ..)                    2പനിനീരില്‍ വിരിയുന്ന പറുദീസ നല്‍കിപാരില്‍ മനുഷ്യനായ്‌ ദൈവം (2)അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നുഅറിയാതെ മര്‍ത്ത്യന്‍റെ കൈകള്‍ (നീ എന്‍റെ..)