ദു:ഖത്തിന്‍റെ പാന പാത്രം

ദു:ഖത്തിന്‍റെ പാന പാത്രംകര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍

സന്തോഷത്തോടതു വാങ്ങി

ഹല്ലെലുയ്യ പാടിടും ഞാന്‍ (2) (ദു:ഖത്തിന്‍റെ..)

                   1

ദോഷമായിട്ടൊന്നും എന്നോ-

ടെന്‍റെ താതന്‍ ചെയ്കയില്ല

എന്നെ അവന്‍ അടിച്ചാലും

അവന്‍ എന്നെ സ്നേഹിക്കുന്നു (2) (ദു:ഖത്തിന്‍റെ..)

                   2

കഷ്ട നഷ്ടമേറി വന്നാല്‍

ഭാഗ്യവാനായ് തീരുന്നു ഞാന്‍

കഷ്ടമേറ്റ കര്‍ത്താവോടു 

കൂട്ടാളിയായ് തീരുന്നു ഞാന്‍ (2) (ദു:ഖത്തിന്‍റെ..)

                   3

ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല

കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല

എപ്പോളെന്‍റെ കര്‍ത്താവിനെ

ഒന്നു കാണാം എന്നേ ഉള്ളൂ (2) (ദു:ഖത്തിന്‍റെ..)