ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍യേശുവിന്‍ സന്നിധി അണയുവതേ (2)

അന്നേരം മമ മാനസ ഖേദം

ഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍ (2) (ഒന്നേ..)

                    1

മാനം ധനമീ മണ്ണിന്‍ മഹിമകള്‍

ഒന്നും ശാന്തിയെ നല്‍കാതാം (2)

ദാഹം പെരുകും തണ്ണീര്‍ ഒഴികെ

ലോകം വേറെ തരികില്ലറിക (2) (ഒന്നേ..)

                    2

കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി

മണ്ണില്‍ ജീവിത പാതയതില്‍ (2)

എന്നാലും ഭയമെന്തിനെന്നെരികില്‍

നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍ (2) (ഒന്നേ..)