നിന്‍റെ സ്നേഹം എന്‍റെ പ്രാണന്  ജീവനരുളും സാന്ത്വനം

നിന്‍റെ സ്നേഹം എന്‍റെ പ്രാണന് 

ജീവനരുളും സാന്ത്വനം 

നിന്‍റെ ചുടുനിണം എന്‍റെ മനസ്സിനു 

കൃപകളൊഴുകും സാഗരം

യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്‍റെ..)

                        1

നിന്‍റെ രൂപം എന്‍റെ ഹൃത്തിനു 

കുളിരു പൊഴിയും ദർശനം (2)

നിന്‍റെ കണ്ണുകൾ എന്‍റെ വീഥിയിൽ 

ശോഭയേകും ദീപകം

യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്‍റെ)

                        2

നിന്‍റെ മുറിവുകൾ എന്‍റെ നോവിനു 

സൗഖ്യമേകും തേൻ കണം (2)

നിന്‍റെ ശാന്തത എന്‍റെ നാവിനു 

അലിവു നിറയും ഗീതകം

യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്‍റെ..)

Lyrics : ബേബിജോണ്‍ കലയന്താനി

Music : പീറ്റര്‍ ചേരാനല്ലൂര്‍

Album : ലോര്‍ഡ്‌ ജീസസ്സ്