എന്‍റെ പ്രിയന്‍ വാനില്‍ വരാറായ്

എന്‍റെ പ്രിയന്‍ വാനില്‍ വരാറായ് കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ് 

മേഘെധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തുപാടിടും 

നാമും ചേര്‍ന്നുപാടും ദൂതര്‍ തുല്യരായ് (2) (എന്‍റെ പ്രിയന്‍..)

                            1

പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്‌തുതിക്കും

നിന്‍റെ അത്‌ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും (2)

ഞാന്‍ സന്തോഷിച്ചിടും എന്നും‍ സ്‌തുതി പാടിടും

എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍ (2) (എന്‍റെ പ്രിയന്‍..)

                            2

പീഢിതനൊരഭയസ്ഥാനം

സങ്കടങ്ങളില്‍ നല്‍ത്തുണ നീ (2)

ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല 

എന്‍റെ യേശുവെന്‍റെ കൂടെയുള്ളതാല്‍ (2) (എന്‍റെ പ്രിയന്‍..)

                            3

തകര്‍ക്കും നീ ദുഷ്‌ട ഭുജത്തെ 

ഉടയ്‌ക്കും നീ നീചപാത്രത്തെ 

സീയോന്‍ പുത്രി ആര്‍ക്കുക 

എന്നും‍സ്‌തുതി പാടുക നിന്‍റെ 

രാജരാജന്‍ എഴുന്നള്ളാറായ് (2) (എന്‍റെ പ്രിയന്‍..)