കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ഒപ്പിയെടുക്കാന്‍ വന്നവനാം

ഈശോയേ ഈശോയേ

ആശ്വാസം നീയല്ലോ (കുഞ്ഞു മനസ്സിന്‍..)

                    1

കുഞ്ഞായ്‌ വന്നു പിറന്നവന്‍

കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)

സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം

നല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ (2)

നീ വരൂ നീ വരൂ പൂന്തെന്നലായ്‌ (2) (കുഞ്ഞു മനസ്സിന്‍..)

                    2

തെറ്റു ചെയ്താലും സ്നേഹിക്കും

നന്മകള്‍ ചൂണ്ടിക്കാണിക്കും (2)

സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍

നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2)

നീ വരൂ നീ വരൂ പോന്തെന്നലായ്‌ (2) (കുഞ്ഞു മനസ്സിന്‍..)