ഒരു ശോകഗാനം ഒഴുകി വന്നു ഒരു ദേവമനസ്സിന്‍ മലര്‍ക്കോവിലില്‍

ഒരു ശോകഗാനം ഒഴുകി വന്നു

ഒരു ദേവമനസ്സിന്‍ മലര്‍ക്കോവിലില്‍

ഒരു യാഗവേദി ഒരുങ്ങിനിന്നു

ഒരു ബലിയാടിന്‍ മിഴി നിറഞ്ഞു

ഒരു ശോകഗാനം ഒഴുകി..

                    1

ലോകത്തിന്‍ പാപം പോക്കുന്നവന്‍

ദൈവത്തിന്നോമല്‍ കുഞ്ഞാടിതാ (2)

തന്‍‌തിരുരക്തം വിയര്‍ത്തൊരു രാത്രി

നൊമ്പരം വിങ്ങുന്ന രാത്രി ഗദ്ഗദ രാത്രി

ഒരു ശോകഗാനം ഒഴുകി..

                    2

സ്നേഹപിതാവേ നിന്നുള്ളമെങ്കില്‍

ഈ പാനപാത്രം നീക്കേണമേ (2)

എങ്കിലുമെന്‍റെ ഇംഗിതമല്ല

നിന്‍ തിരുവുള്ളം പോലെ നിറവേറിടേണമേ (ഒരു ശോക..)