We are doing a site revamp. Sorry for the inconvenience.
പല്ലവി
സ്തുതിതിങ്ങിയ പരമണ്ഡല - സുവിശേഷക നാമം
ശുഭമംഗല മതിസംഭ്രമ - സുഖശോഭന ക്ഷേമം
ചരണങ്ങള്‍
1
കരുണാകര തിരുമാര്‍വിനു - വരഭൂഷണ ദേവന്‍
ധരണീനരനുയിരാല്‍ ഉയി-രരുളും നരജീവന്‍
2
അതിസുന്ദര ശുഭശോഭന - മഹിമാമുടി ചൂടന്‍
ക്ഷിതിമണ്ഡല ദുരിതം പ്രതി - വനമുള്‍മുടി ചൂടന്‍
3
ഭുവനങ്ങളെ ഞൊടികൊണ്ടുള - വരുളും ബലമുടയോന്‍
ഭുവനേതല അടവാന്‍ ഇട-കിടയാതവന്‍ ആയോന്‍
4
പരിശുദ്ധത കൃപ സത്യ സു-ഭാഗ്യാദിവിമൂലം
മരണത്തിനു വിധിപെട്ടവ-നുയിരേകിയ കോലം
5
പുണ്യ മാനുഷര്‍ ദൂതരോടു പു-കഴ്ത്തും ഉന്നത വാഹനന്‍
പുണ്യഹീനരോശന്ന പാടി ഗ-മിച്ച ഗര്‍ദ്ദഭ വാഹനന്‍
6
ബലിപൂജകളഖിലങ്ങടെ-പ്രതിരൂപന്‍ അരൂപന്‍
കലുഷം നരനൊഴിവാന്‍ നര-ബലി മര്‍ത്യസ്വരൂപന്‍