വാഴ്ത്തീടിന്‍ യേശുനാമത്തെ ഭൂലോകര്‍ ദൂതരും

വാഴ്ത്തീടിന്‍ യേശുനാമത്തെ

ഭൂലോകര്‍ ദൂതരും,

വെച്ചീടിന്‍ വന്‍ കിരീടത്തെ

ശ്രീയേശു വാഴേണം.

                1

വാഴ്ത്തീടിന്‍ രക്തസാക്ഷികള്‍

സ്വര്‍വേദിയില്‍ നിന്നും,

ഈശായിന്‍ കൊമ്പാംരക്ഷകന്‍,

ശ്രീയേശു വാഴേണം.

                2

ഇസ്രായേല്‍ വംശ ജാതരാം

രക്ഷപ്പെട്ടോരെന്നും 

വാഴ്ത്തീടിന്‍ കൃപാസാഗരം,

ശ്രീയേശു വാഴേണം.

                3

പ്രയാസം ഭാരം പൂണ്ട മാ

പാപിഷ്ടര്‍ വന്ദനം

ചെയ്തീടിന്‍ നന്ദിയോടു മാ

ശ്രീയേശു വാഴേണം

                4

നാനാജനങ്ങള്‍ കൂടണം,

ഭൂലോകര്‍ സര്‍വ്വരും

തൃപ്പാദസേവ ചെയ്യണം,

ശ്രീയേശു വാഴേണം.

                5

മേല്‍ ലോകര്‍ പാടും കീര്‍ത്തനം

നാം കൂടെ പാടണം,

ആഘോഷിച്ചെന്നും ആര്‍ക്കണം,

ശ്രീയേശു വാഴേണം.

The hymn is often called the "National Anthem of Christendom".

Lyrics : Edward Perronet

Translation : മോശവല്‍സലം ശാസ്ത്രിയാര്‍