We are doing a site revamp. Sorry for the inconvenience.
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തിടുന്നു (2)
കൃപയാലെ കൃപയാലെ കൃപയാലനുദിനവും (2) (ബലഹീനത..)
1
എന്‍റെ കൃപ നിനക്കുമതി
കര്‍ത്താവിന്‍ തിരുവചനം
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു (കൃപയാലെ..)
2
ദുഃഖങ്ങളില്‍ ഭാരങ്ങളില്‍
കര്‍ത്താവു കരുതീടും
ബലഹീനതയില്‍ തികഞ്ഞുവന്നീടും
തിരുശക്തി നാഥന്‍ പകര്‍ന്നീടും (കൃപയാലെ..)
3
യഹോവയെ കാത്തിരിപ്പോര്‍
ശക്തിയെ പുതുക്കീടും
കഴുകനെപ്പോലെ ചിറകടിച്ചുയരും
തളര്‍ന്നുപോകാതെ ഓടീടും (കൃപയാലെ..)
4
വാഴ്ത്തീടുമെന്‍ ജീവകാലം
എന്നേശുനായകനെ
പ്രതികൂലമേറും ജീവിതമരുവില്‍
പുലര്‍ത്തുന്നെന്‍ നാഥന്‍ ജയകരമായ് (കൃപയാലെ..)