We are doing a site revamp. Sorry for the inconvenience.
അത്ഭുതം യേശുവിന്‍ നാമം ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം 1എല്ലാരും ഏകമായ് കൂടി സന്തോഷമായ് ആരാധിക്കാം നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ് വെളിപ്പെടുമേ (അത്ഭുതം..) 2നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ (അത്ഭുതം..) 3മിന്നല്‍പിണരുകള്‍ വീശും പിന്മാരിയെ ഊറ്റുമവന്‍ഉണരുകയായ് ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും (അത്ഭുതം..) 4വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍ അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന്‍ ഭുജബലത്താല്‍ (അത്ഭുതം..) 5കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെമുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും (അത്ഭുതം..) 6ഭൂതങ്ങള്‍ വിട്ടുടന്‍ പോകും സര്‍വ്വ ബാധയും നീങ്ങിടുമേ രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ (അത്ഭുതം..) 7നിന്ദിത പാത്രരായ് മേവാന്‍ നമ്മെ നായകന്‍ കൈവിടുമോ എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങള്‍ നമ്മോടിരിക്കും (അത്ഭുതം..)