കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍

കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍വീടിന്‍റെ മുന്‍പിലെത്തും

പാടിടും ജയഗീതമേ ഞാന്‍ പങ്ക-

പ്പാടുകളേറ്റവനായ് (കൂടു..)

                            1

ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു

മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍

പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍

പക്ഷത്തു ചേര്‍ത്തീടുമേ (കൂടു..)

                            2

ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട

പോകണമേശുവിന്‍ പാത നോക്കി

ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ

ഏക നാഥനെ നിനക്കായ് (കൂടു..)

                            3

പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും

പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍

പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്

പ്രാപിക്കും രൂപാന്തരം (കൂടു..)