സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ 

ദേവാധി ദേവനെ രാജാധി രാജാവെ 

വാഴ്ത്തി വണങ്ങിടുമേ

                      1

അത്ഭുത നിത്യസ്നേഹം - എന്നില്‍ 

സന്തതം തന്നിടും ദൈവ സ്നേഹം 

എന്നും മാറാത്ത ദിവ്യ സ്നേഹം 

എന്നില്‍ വസിക്കും സ്നേഹം (സ്തോത്രങ്ങള്‍ ..) 

                      2

ജ്യോതിയായ് കാണും സ്നേഹം - ഉള്ളില്‍

ജീവന്‍ തന്നു എന്നെ വീണ്ട സ്നേഹം

ത്യാഗം സഹിച്ച ക്രൂശിന്‍ സ്നേഹം

ദിവ്യമധുര സ്നേഹം (സ്തോത്രങ്ങള്‍ ..)

                      3

മായ ലോകത്തിന്‍ മോഹം - തേടി

ശാപമേറ്റ എന്നെ വീണ്ട സ്നേഹം

എന്നെ തേടിയ ദിവ്യസ്നേഹം 

എന്നില്‍ പെരുകും സ്നേഹം (സ്തോത്രങ്ങള്‍ ..)

                      4

ജീവനേകിയ സ്നേഹം - സര്‍വ്വ

ലോകത്തിന്‍ ശാപത്തെ നീക്കും സ്നേഹം 

ജീവശക്തിയാം ക്രൂശിന്‍ സ്നേഹം 

ഉള്ളം കവരും സ്നേഹം (സ്തോത്രങ്ങള്‍ ..) 

                      5

വാക്കു മാറാത്ത സ്നേഹം - തിരു-

വാഗ്ദത്തം തന്നെന്നെ നിര്‍ത്തും സ്നേഹം

സര്‍വ്വ വല്ലഭനാമെന്‍ നാഥാ

സ്തോത്രം സ്തുതി നിനക്കേ (സ്തോത്രങ്ങള്‍ ..)