We are doing a site revamp. Sorry for the inconvenience.
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ ഇട വിടാതെ ഞാന്‍ നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാമുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ (ഇടറി വീഴുവാന്‍..) 1മഹിയില്‍ ജീവിത്തം മഹിതമാക്കുവാന്‍ മറന്നു പോയ മനുജനല്ലോ ഞാന്‍ അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോനിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാഅന്തരംഗം നൊന്തു കേണിതാ (ഇടറി വീഴുവാന്‍..) 2വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍ചെയ്ത പാപ പ്രായശ്ചിത്തമായ്‌ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍ എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനംഎന്നുമാശ്രയം നീ മാത്രമേ (ഇടറി വീഴുവാന്‍..)