സോദരരൈക്യതയില്‍-വസിപ്പതു

സോദരരൈക്യതയില്‍-വസിപ്പതു

മോദമഹോ സതതം

                        1

എത്ര നന്മയതു-എത്ര സന്തോഷമേ

എത്ര മഹാനന്ദമേ-സഹോദരര്‍

സ്നേഹമായ്‌ മേവതഹോ! (സോദര..)

                        2

മേദിനിയില്‍ ബലം-സോദരങ്ങള്‍ക്കഹോ!

സാദരമൈക്യതയില്‍-വസിപ്പതു

മോദമോടെ പ്രിയമായ്‌ (സോദര..)

                        3

ആരോന്‍ ശിരസ്സതില്‍-വീഴ്ത്തിയതാം തൈലം

ഊറിത്തന്നങ്കിയിന്‍-വക്കോളവും

വ്യാപിച്ചീടുന്നതുപോല്‍ (സോദര..)

                        4

പര്‍വതാഗ്രങ്ങളില്‍-വീണൊഴുകീടുന്ന 

മഞ്ഞുപോലൈക്യതയും-ക്രിസ്തേശുവില്‍

നിന്നൊഴുകുന്നു സദാ (സോദര..)

                        5

ഐക്യതയുള്ളിടത്തേകുന്നു കര്‍ത്തനും

ഭാഗ്യകരങ്ങളാകും-വരങ്ങളെ

മാരിസമം സതതം (സോദര..)