ആശ്വാസത്തിന്നുറവിടമാം ക്രിസ്തു

ആശ്വാസത്തിന്നുറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു (2)

                           1

അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ

ആശ്വാസമില്ലാതലയുന്നോരെ

ആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടി

നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..)

                           2

പാപാന്ധകാരത്തില്‍ കഴിയുന്നോരെ

രോഗങ്ങളാല്‍ മനം തകര്‍ന്നവരെ

നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍

എന്നെന്നും മതിയായവ (2) (ആശ്വാസ..)

                           3

വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന

ആശ്വാസമരുളാന്‍ വന്നീടുന്ന

അരമപിതാവിന്‍റെ ഇമ്പസ്വരം

നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)