ഏഴു വിളക്കിന്‍ നടുവില്‍

ഏഴു വിളക്കിന്‍ നടുവില്‍ ശോഭ പൂര്‍ണ്ണനായ് 

മാറത്തു പൊന്‍ കച്ചയണിഞ്ഞും

കാണുന്നേശുവെ

ആദ്യനും അന്ത്യനും നീ മാത്രമേശുവേ

സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും 

യോഗ്യന്‍ യേശുവെ

ഹാലേലുയ്യാ.. ഹാലേലുയ്യാ..

                   1

നിന്‍റെ രൂപവും ഭാവവും

എന്നിലാകട്ടെ 

നിന്‍റെ ആത്മശക്തിയും

എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..)

                   2

എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ 

വേണ്ടെന്‍ യേശുവെ 

നിന്‍റെ ഹിതത്തില്‍ നിറവില്‍ 

ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..)