നാടുതോറും ആശീര്‍വാദം വര്‍ഷിക്കുന്നീക്കാലത്തില്‍

നാടുതോറും ആശീര്‍വാദം

വര്‍ഷിക്കുന്നീക്കാലത്തില്‍

ആത്മവര്‍ഷച്ചാറല്‍ മോദം

നല്‍കണം ഇന്നേരത്തില്‍,

എന്നിലും-എന്നിലും

നല്‍കണം ഇന്നേരത്തില്‍

                1

സര്‍വ്വദോഷി ആകകൊണ്ടു

മാറി നീ പോയീടല്ലെ,

ആശീര്‍വാദ മാരികൊണ്ടു

രക്ഷിക്കാതെ പോകല്ലെ,

എന്നെയും - എന്നെയും

രക്ഷിക്കാതെ പോകല്ലെ

                2

ആത്മജീവന്‍ ശക്തി സൌഖ്യം

നല്‍കും ദൈവ ആത്മനേ

നീ വരാഞ്ഞാല്‍ ഇല്ല ഭാഗ്യം

നീ കടാക്ഷിക്കേണമേ,

എന്നെയും-എന്നെയും

നീ കടാക്ഷിക്കേണമേ.

                3

വന്നെന്‍ പാടുകേടശേഷം

നീക്കി ശുദ്ധന്‍ ആക്കുകേ,

നിന്‍റെ രക്ഷയിന്‍ സന്തോഷം

നല്‍കി കാത്തുകൊള്ളുകേ,

എന്നിലും - എന്നിലും

നല്‍കി കാത്തുകൊള്ളുകേ

                4

ശക്തിഹീനന്‍ ഭാരത്തോടു

വന്നു പ്രാര്‍ത്ഥിക്കുന്നിതാ,

സ്വര്‍ഗ്ഗലോകം വിട്ടന്‍പോടു

ഇന്നു നീ വന്നീടുക,

എന്നിലും-എന്നിലും

ഇന്നു നീ വന്നീടുക.

By Mosa Valsalam Sastriyar