സല്‍ പ്രീയനുണ്ടുമോക്ഷേ മേല്‍ വീട്ടില്‍ ബാലരേ

സല്‍ പ്രീയനുണ്ടുമോക്ഷേ

മേല്‍ വീട്ടില്‍ ബാലരേ

ഈ സ്നേഹിതന്‍റെ സ്നേഹം

എന്നേയ്ക്കും നില്‍ക്കുമേ.

ഭൂലോക പാശമെല്ലാം

ക്രമേണ മാറുമേ

ഈ സ്നേഹിതന്‍റെ സ്നേഹം

എന്നേയ്ക്കും നില്‍ക്കുമേ.

                1

സ്വര്‍ലോകില്‍ നല്‍വീടൊന്നും

ഉണ്ടല്ലോ ബാലരേ,

നല്‍വാഴ്വുണ്ടാവാനങ്ങു

ഈശോ ഭരിക്കുമേ.

കണ്ടാലും സൌമ്യമായി

ഈ ലോകിലുണ്ടോ ഹേ?

അങ്ങുള്ള ഇന്‍പ വാഴ്വില്‍

തെല്ലും ക്ഷയമില്ലേ.

                2

മേല്‍ വീട്ടില്‍ പൊന്‍ കിരീടം

ഉണ്ടല്ലോ ബാലരേ,

വീണ്ടോനെ എതിരേല്‍പാന്‍

കിരീടം ചൂടുമേ.

ഇന്നാളില്‍ രക്ഷപ്പെട്ടോര്‍

പിന്‍ ചെല്ലുകില്‍ തന്നെ

ആ ജീവന്‍റെ കിരീടം

അന്നാള്‍ ധരിക്കുമേ.

                3

മേല്‍ വീട്ടില്‍ നല്ല ഗീതം

ഉണ്ടല്ലോ ബാലരേ

മഹാജയം പാടാനായ്‌

ഓര്‍ വീണയുണ്ടു ഹേ.

ആ ലോകത്തിന്‍പമെല്ലാം

ഈശോവിന്‍ സ്വന്തമേ,

അവങ്കലേയ്ക്കു വാ, വാ,

ഇന്‍പം തന്നീടുമേ.