ദൈവപൈതലായ്‌ ഞാന്‍ ജീവിക്കും

ദൈവപൈതലായ്‌ ഞാന്‍ ജീവിക്കുംനല്ല പൈതലായ്‌ ഞാന്‍ ജീവിക്കും

മമ്മിയെന്നെ ഓര്‍ത്തിനി കരയില്ല

ഡാഡി എന്നെ ഓര്‍ത്തിനി തേങ്ങുകയില്ല

എന്നും പ്രാര്‍ത്ഥിക്കും ഞാന്‍ വചനം വായിക്കും ഞാന്‍

                            1

പാപം ചെയ്യാന്‍ ഇനി പോകുകയില്ല

തെറ്റായ കൂട്ടുകെട്ടില്‍ ചേരുകയില്ല

ടി. വി. ക്കും നെറ്റിനും ഞാന്‍ അടിമയാകില്ല

ദുശീലങ്ങള്‍ക്കൊന്നിനും ഞാന്‍ അടിമയാകില്ല

                            2

ലളിതമായ ജീവിതം ശീലിക്കും ഞാന്‍

കഠിനമായി തന്നെ അദ്ധ്വാനിക്കും ഞാന്‍

അന്നന്നുള്ള തെല്ലാം പഠിച്ചു തീര്‍ക്കും ഞാന്‍

കൃത്യ സമയത്തെന്‍റെ ജോലി ചെയ്തു തീര്‍ക്കും ഞാന്‍