ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും

ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും 

ലോകം മുഴുവൻ സ്വന്തമാണെങ്കിലും

നിൻ ദിവ്യസ്നേഹത്തിൻ സ്പന്ദനമില്ലെങ്കിൽ 

നേട്ടങ്ങളെല്ലാം വ്യർത്ഥമല്ലേ

മറുഭാഷയിൽ ഞാൻ ഭാഷണം ചെയ്താലും

സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ

മുഴങ്ങുന്ന ചേങ്ങിലയോ ഞാൻ വെറും

ചിലമ്പുന്ന കൈത്താളമോ (2)

ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും 

ലോകം മുഴുവൻ സ്വന്തമാണെങ്കിലും

സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ

                        1

മലയെ മാറ്റിടും വിശ്വാസിയെന്നാലും

സഹനത്തിൻ ചൂളയിൽ എരിഞ്ഞീടിലും (2)

സമ്പത്തു  മുഴുവൻ ഞാൻ ദാനമേകീടിലും

സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല

സ്നേഹം ദൈവസ്നേഹം

എല്ലാം ക്ഷമിക്കുന്ന ദിവ്യസ്നേഹം (2)

ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും 

ലോകം മുഴുവൻ സ്വന്തമാണെങ്കിലും

സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ

                        2

ഭാഷകളും വരദാനങ്ങളും എല്ലാം 

കാലപ്രവാഹത്തിൽ പോയ് മറയും (2)

നശ്വരമീലോക ജീവിത യാത്രയിൽ

സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലോ

സ്നേഹം അനന്തസ്നേഹം

ജീവനും ബലിയേകും ദിവ്യസ്നേഹം (2) (ആലയിൽ ..)

Lyrics : ബേബിജോണ്‍ കലയന്താനി

Music : പീറ്റര്‍ ചേരാനല്ലൂര്‍

Album : ലോര്‍ഡ്‌ ജീസസ്സ്