ശുദ്ധാത്മനേ എന്നുള്ളത്തെ നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ

                    1

ശുദ്ധാത്മനേ എന്നുള്ളത്തെ

നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ

ജ്ഞാനാഭിഷേകനാത്മനേ

നിന്‍ സപ്തദാനമേകുകെ

                    2

മേലില്‍ നിന്നും നിന്‍ ആശിഷം

ആശ്വാസം, സ്നേഹം ജീവനും;

നിന്‍ ദിവ്യശോഭയാല്‍ തന്നു

എന്‍ അന്ധകാരം നീക്കുകെ.

                    3

എന്മേല്‍ നിന്‍ തൈലം പൂശുകെ,

നിന്‍ കൃപയാല്‍ നിറയ്ക്കുകെ,

ശത്രുക്കള്‍ ദൂരെ ആകണം

നീ നാഥനായിരിക്കണം.

                    4

പിതാകുമാരനായോരെ

അറിഞ്ഞിടാന്‍ തുണയ്ക്കുകെ;

നിന്‍ നാമസ്തോത്രം എന്നുമെ

എന്‍ ഗാനമായി തീരട്ടെ.