We are doing a site revamp. Sorry for the inconvenience.
പല്ലവി
വാ വാ വിശുദ്ധാത്മാ - എന്‍ നെഞ്ചകത്തില്‍
ചരണങ്ങള്‍
1
വാ വാ കാരുണ്യവാനേ - മഹത്വശക്തിയുള്ളോനേ
നീ വാ നീതി സത്യത്തിന്‍ - ബോധമെനിക്കു തരുവാന്‍ - (വാ..)
2
പാപബോധവും അനു-താപവും ഉണ്ടാകാനും
കോപവിധിനാളിനെ-ക്കുറിച്ചുണര്‍ച്ച നല്‍കാനും - (വാ..)
3
ദൈവസ്നേഹം ഭയവും - കുടികൊണ്ടിരുന്നിടാനും
സര്‍വകാലവും ജപ - തല്പരനായീടാനും - (വാ..)
4
പല വരദാനങ്ങള്‍ നീ പണ്ടപേക്ഷിച്ചവര്‍ക്കു
നിലയായി നല്‍കിയതു - നിമിത്തം യാചിച്ചീടുന്നേന്‍ - (വാ..)
5
എന്നുള്ളം ശുദ്ധമാക്കി - എന്നും വസിച്ചീടുവാന്‍
എന്നേശു ചൊന്നപോലെ - എഴുന്നരുളേണം സ്വാമി - (വാ..)