മാന്‍ നീര്‍ത്തോടിനായ്‌ ദാഹിച്ചു കാംക്ഷിക്കുംപോലവേ

മാന്‍ നീര്‍ത്തോടിനായ്‌ ദാഹിച്ചു കാംക്ഷിക്കുംപോലവേ

എന്‍ ആത്മാവിന്‍ ദാഹവും നിനക്കായ് എന്‍ ദൈവമേ

ആശ്രയം നീ ശൈലവും നീ

കോട്ടയും നീ എന്നും കാക്കും

                                    1

ജീവിക്കും ദൈവത്തിനായ്‌ ദാഹിക്കും എന്‍ മനമേ

ദേവാ നിന്‍ സന്നിധിയില്‍ നിന്നിടാന്‍ ആത്മാവു വാഞ്ചിക്കുന്നു.. (ആശ്രയം..)

                                    2

ആത്മാവേ ഉള്ളമതില്‍ ഖേദത്താല്‍ ഞരങ്ങുന്നുവോ

അവന്‍ നിന്‍ രക്ഷയുമേ നിന്നുടെ മുഖപ്രകാശവുമേ.. (ആശ്രയം..)

                                    3

യോര്‍ദ്ദാന്‍ തലങ്ങളിലും ഹെര്‍മ്മോന്‍ മലകളിലും

എല്ലാ ഇടങ്ങളിലും നിന്നെ നിരന്തരം ഓര്‍ത്തീടുമേ.. (ആശ്രയം..)