കർത്താവേ മാ പാപിയെന്നെ വീണ്ട കൃപയും

          പല്ലവി

കർത്താവേ മാ-പാപി-യെന്നെ വീണ്ട കൃപയും

നിൻ മഹാസ്നേഹവും സന്തതം വാഴ്ത്തും ഞാൻ

(എൻ കർത്താവും ദൈവവുമേ)

ഉന്നതം വെടിഞ്ഞീ മന്നിതിൽ വന്നെന്നെ

ധന്യനായ് തീർത്തതിനാൽ

  നന്ദിയാലെന്നുള്ളം നന്നേ നിറയുന്നെൻ

  ഖിന്നത നീക്കിയതാൽ (കർത്താവേ മാ-...എൻ കർത്താവും)

         ചരണങ്ങള്‍

1. ലോകത്തിൽ വന്നു സാധുവായ് ജീവിച്ചു

  നല്ലൊരു മാതൃക ഞങ്ങൾക്കായ് തന്നു നീ

  പാപിയെ സ്നേഹിച്ചു പാപത്തെ വെറുത്തു നീ

  ജീവൻ നൽകി വീണ്ടെടുത്തു

  ക്രൂശിന്മേൽ കാൽകരം തൂങ്ങിയെൻ ഘോരമാം

  പാപത്തിൻ മറുവിലയായ് (കർത്താവേ മാ-...എൻ കർത്താവും)

2. വൈരികൾ നിന്ദയും ദൂഷ്യവും ചൊല്ലുമ്പോൾ

  ക്ലേശങ്ങൾ ശോകങ്ങൾ  ശോധനയേറുമ്പോൾ

  ശത്രുവെ സ്നേഹിപ്പാൻ മിത്രമായ് കരുതീടാൻ

  അവർക്കായ് പ്രാർത്ഥിക്കുവാൻ

  കഷ്ടത തന്നിലും തുഷ്ടരായ് മേവിടാൻ

  കർത്താവേ തുണയരുൾക (കർത്താവേ മാ-...എൻ കർത്താവും)

3. സത്യത്തിൽ ജീവിപ്പാൻ നീതിയിൽ ശോഭിപ്പാൻ

  ശുദ്ധിയിൽ വളർന്നീടാൻ ഭക്തിയിൽ തികഞ്ഞീടാൻ

  പാറക്ലീത്തായെ നിൻ ആഴമാം ജ്ഞാനത്താൽ

  നിത്യവും നയിക്കണമേ

  നിൻഹിതം പോലെന്നും സൽഫലം നൽകീടാൻ

  ഏഴയെ പ്രാപ്തനാക്ക (കർത്താവേ മാ-...എൻ കർത്താവും)

Song Lyrics & video of 'karthave maa papiyenne veenda krupayum