We are doing a site revamp. Sorry for the inconvenience.
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2) - (ദൈവസ്നേഹം നിറഞ്ഞു.. ) 1 ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍ ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2) ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2) ദേവാ...നീ കൊളുത്തണേ - (ദൈവസ്നേഹം നിറഞ്ഞു.. ) 2 നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍ നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2) നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2) നാഥാ... നീ വസിക്കണേ - (ദൈവസ്നേഹം നിറഞ്ഞു.. )