We are doing a site revamp. Sorry for the inconvenience.
ഇത്ര സന്തോഷം നീയെനിക്കേകിഎന്‍ പ്രിയനേശുവേ
എന്തോരാനന്ദം നീ ചൊരിഞ്ഞു
ഏഴയെന്‍ ജീവിതത്തില്‍ (2)
വാഴ്ത്തീടും ഞാന്‍ കര്‍ത്താവിനെ
കാല്‍വരി സ്നേഹമോര്‍ത്ത്
വര്‍ണിക്കും ഞാന്‍ തന്‍ കൃപകള്‍
ജീവിത നാള്‍കളെല്ലാം (2)
1
നിന്‍ സ്നേഹമോര്‍ക്കുമ്പോളുള്ളം നിറയുന്നു
എന്‍ ക്ലേശമഖിലവും നീങ്ങിടുന്നു (2)
എന്‍ ദുഃഖമെല്ലാം മറന്നീടുവാനായ്
നിന്‍ സ്നേഹം മതിയെനിക്ക് (2) (വാഴ്ത്തീടും..)
2
നാനാ പരീക്ഷകള്‍ ഏറിടും നേരം
നാഥന്‍റെ മാര്‍വില്‍ ചാരിടും ഞാന്‍ (2)
ഓരോ ദിവസവും നന്മകളോര്‍ത്ത്
ആനന്ദിച്ചാര്‍ത്തു പാടും (2) (ഇത്ര..)