എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനംഎല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം

    യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി

    ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം

                                 1

നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭുവിയിവന്നുഴന്നു

നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു (യേശുവേ..)

                                 2

മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍

സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍ (യേശുവേ..)

                                 3

ഈ ലോകത്തില്‍ ഓര്‍ മാനവും-എനിക്കില്ലെങ്കിലെന്ത്?

സ്വര്‍ഗ്ഗീയ പേരും സ്ഥാനവും-തരും എന്‍ ദിവ്യബന്ധു (യേശുവേ..)

                                 4

തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍-അനേകര്‍ ഭ്രമിച്ചീടും

എനിക്കോ യേശുരാജന്‍ ചൊല്‍-നിത്യാനന്ദം നല്‍കീടും (യേശുവേ..)

                                 5

സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം

എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം (യേശുവേ..)