We are doing a site revamp. Sorry for the inconvenience.
കരുണ നിറഞ്ഞവനേ..
കുറവുകള്‍ ക്ഷമിക്കണമേ
തിരുസുതരടിയാരില്‍
അനുഗ്രഹം ചൊരിയണമേ
തിരുനിണത്താല്‍
തിരുസഭയിന്‍
കളങ്കങ്ങള്‍ കഴുകണമേ
1
അകൃത്യങ്ങളോര്മ്മ വച്ചാല്‍
തിരുമുമ്പില്‍ ആരു നില്ക്കും?
അനുതാപ ഹൃദയവുമായ്
ആര്‍ത്തരാം ഞങ്ങളിതാ (തിരു... കരുണ...)
2
തിരുസ്നേഹം അറിയാതെ
അകന്നുപോയേറെ ഞങ്ങള്‍
ഭൌതീക മോഹങ്ങളാല്‍
അന്ധരായ് തീര്‍ന്നു ഞങ്ങള്‍ (തിരു... കരുണ...)
3
സ്വാര്‍ത്ഥതയേറിയപ്പോള്‍
നിയോഗങ്ങള്‍ മറന്നുപോയി
സഹജരിന്‍ വേദനകള്‍
കണ്ടിട്ടും കാണാതെപോയ് (തിരു... കരുണ...)
4
തിരുസഭയുണര്‍ന്നിടുവാന്‍
വചനത്തില്‍ വളര്ന്നീടുവാന്
വിശുദ്ധിയെ തികച്ചീടുവാന്‍
തിരുശക്തി അയയ്ക്കേണമേ (തിരു... കരുണ...)