യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌

യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌

ഉത്തമരായ്‌ എന്നും ജീവിക്കാം (2)

സ്നേഹത്തിന്‍ വചനം അനുസരിക്കാം

ദൈവം നമ്മോടരുളിടുന്നു (2)

                    1

നീതി തന്‍ കിരീടം പ്രാപിക്കാം

സത്യത്തിന്‍ പാതയെ സ്വീകരിക്കാം (2)

ദൈവവചനത്തില്‍ ശക്തിപ്പെടാന്‍

ഉണര്‍ന്നിരിക്കാം വിശ്വാസത്താല്‍ (2) (യേശുവില്‍..)

                    2

യേശുവിന്‍ സാക്ഷിയായ്‌ ജീവിക്കാം

പ്രാര്‍ത്ഥനയില്‍ എന്നും ഉറ്റിരിക്കാം (2)

ജീവവെളിച്ചം പ്രാപിച്ചിടാം

പ്രകാശിച്ചീടാം യേശുവിനായ്‌ (2) (യേശുവില്‍..)

Lyrics: ജോയിന്‍ ക്രൈസ്റ്റ്‌

Music: ജയ്‌ദേവ് സിംഗ്