We are doing a site revamp. Sorry for the inconvenience.
ഉയരത്തിലെ ശക്തി പകര്‍ന്നിടട്ടെ
അഭിഷേകത്താല്‍ നാം നിറഞ്ഞിടുക
തിരുഹിതം നമ്മില്‍ നിറവേറുവാന്‍
സമര്‍പ്പിച്ചിടാം നമ്മെ തിരുസവിധേ (ഉയരത്തിലെ..)
1
അഗ്നിയസ്ത്രം നേരേ വന്നടുത്തിടുമ്പോള്‍
കാവലായ് ദൂതര്‍ വന്നീടും മുന്നില്‍ (2)
പെരുവെള്ളം മീതെ കവിഞ്ഞിടുമ്പോള്‍
നാഥന്‍ ഉള്ളം കയ്യില്‍ കോരിയെടുക്കും (2) (ഉയരത്തിലെ..)
2
സിംഹക്കൂട്ടിന്നുള്ളില്‍ തള്ളപ്പെട്ടാലും
കാത്തുപാലിച്ചീടും പോറലേല്‍ക്കാതെ (2)
അഗ്നിജ്വാലയ്ക്കുള്ളില്‍ വീണുപോകിലും
ജ്വാലയേശിടാതെ കാത്തുരക്ഷിക്കും (2) (ഉയരത്തിലെ..)
Malayalam christian song 'uyaratthile shakthi pakarnnidatte abhishekatthaal nam niranjiduka' sung by Kester