എന്‍ രക്ഷകാ എന്‍ ദൈവമേ

എന്‍ രക്ഷകാ എന്‍ ദൈവമേനിന്നിലായ നാള്‍ ഭാഗ്യമേ;

എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ

എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ

ഭാഗ്യനാള്‍! ഭാഗ്യനാള്‍!

യേശു എന്‍ പാപം തീര്‍ത്ത നാള്‍

കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍ 

ആര്‍ത്തു ഘോഷിക്കാറാക്കി താന്‍

ഭാഗ്യനാള്‍! ഭാഗ്യനാള്‍!

യേശു എന്‍ പാപം തീര്‍ത്ത നാള്‍

                    1

വന്‍ ക്രിയ എന്നില്‍ നടന്നു,

കര്‍ത്തന്‍ എന്‍റെ, ഞാന്‍ അവന്‍റെ,

താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു

സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍..)

                    2

സ്വാസ്ഥ്യം ഇല്ലാത്ത മനമേ

കര്‍ത്തനില്‍ നീ ആശ്വസിക്ക;

ഉപേക്ഷിയാതെ അവനെ,

തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..)

                    3

സ്വര്‍ഗ്ഗവും ഈ കരാറിന്നു

സാക്ഷി നില്‍ക്കുന്നെന്‍ മനമേ;

എന്നും എന്നില്‍ പുതുക്കുന്നു

നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..)

                    4

സൌഭാഗ്യം നല്‍കും ബാന്ധവം

വാഴ്ത്തും നീ ജീവകാലത്തില്‍;

ക്രിസ്തേശുവില്‍ എന്‍ ആനന്ദം

പാടും ഞാന്‍ അന്ത്യകാലത്തും (ഭാഗ്യനാള്‍..)

Lyrics: ഫിലിപ്പ് ഡോഡ്രിജ്ജ് (1702-1751) (Song: O Hap­py Day)

‘വെസ്ലിയന്‍ സേക്രഡ് ഹാര്‍പ്പ്’-ല്‍ നിന്നും പകര്‍ത്തിയ പല്ലവി. 

പല്ലവി കര്‍ത്താവ്‌: എഡ്വേര്‍ഡ് ഇ. റിമ്പോള്‍ട്ട്

Music: Unknown

Translation: റവ. തോമസ്‌ കോശി