സീയോന്‍ സഞ്ചാരീ ഭയപ്പെടേണ്ടാ യാഹെന്ന ദൈവം കൂടെയുണ്ട്

സീയോന്‍ സഞ്ചാരീ ഭയപ്പെടേണ്ടാ

യാഹെന്ന ദൈവം കൂടെയുണ്ട് (2)

അവന്‍ മയങ്ങുകില്ല ഉറങ്ങുകില്ല

യിസ്രായേലിന്‍ ദൈവം കൈവിടില്ല (2) (സീയോന്‍..)

                      1

രോഗിയായ്‌ ഞാന്‍ തളര്‍ന്നാലും

ദേഹമെല്ലാം ക്ഷയിച്ചാലും (2) 

ആണികളാല്‍ മുറിവേറ്റ 

പാണികളാല്‍ സുഖമേകും (2) (അവന്‍ മയങ്ങുകില്ല..)

                      2

വാക്കു തന്നോന്‍ മാറുകില്ല

വാഗ്ദത്തങ്ങള്‍ പാലിച്ചിടും (2) 

കൂരിരുളിന്‍ താഴ്വരയില്‍

കൂടെയുണ്ടെന്‍ നല്ലിടയന്‍ (2) (അവന്‍ മയങ്ങുകില്ല..)