We are doing a site revamp. Sorry for the inconvenience.
അന്ത്യത്തോളം അരുമനാഥന്‍
കൃപയിന്‍ മറവില്‍
ആശ്രയം തേടീടും ഞാന്‍
ദിനംതോറും അരുമനാഥന്‍
വചസിന്‍ തണലില്‍
ആശ്രയം കണ്ടീടും ഞാന്‍
ചരണങ്ങള്‍
1
കണ്ണുനീരില്‍ മുങ്ങിയാലും
കാഴ്ചകള്‍ മങ്ങിയാലും
എന്‍ ജീവനായകന്‍
ആശ്വാസദായകന്‍
തന്‍ മാറില്‍ ചാരി ഞാന്‍
മയങ്ങിടുമേ (അന്ത്യ..)
2
സ്നേഹിതര്‍ മറന്നെന്നാലും
നിന്ദിതനായ് തീര്‍ന്നെന്നാലും
എന്‍ പ്രിയ സ്നേഹിതന്‍
മാറ്റമില്ലാത്തവന്‍
തന്‍ കരം പിടിച്ചു ഞാന്‍
നടന്നീടുമേ (അന്ത്യ..)
3
കഷ്ടങ്ങള്‍ വന്നെന്നാലും
ക്ഷീണിതനായ് തീര്‍ന്നെന്നാലും
എന്‍ ജീവപാലകന്‍
കേടുകൂടാതെന്നെ
ശാശ്വത ഭുജമതില്‍
കരുതിടുമേ (അന്ത്യ..)