We are doing a site revamp. Sorry for the inconvenience.
മറവിടത്തില്‍ എന്നെ മറയ്ക്കണേ നാഥാ
മരുവില്‍ മറവിടം നീ മാത്രം
മനുകുലത്തില്‍ എന്നെ മാനവരെല്ലാം
മറന്നപ്പോള്‍ നീ കരുതിയല്ലോ (2)
എന്‍റെ കണ്ണീര്‍ തുടച്ചവനേ
എന്നെ മാര്‍വ്വോടു ചെര്‍ത്തവനേ (2)
നന്ദിയോടെ ഞാന്‍ പാടിടുമേ
മണ്ണില്‍ ഞാനുള്ള നാളുകള്‍ (2) -- (മറവിടത്തില്‍ എന്നെ..)
ഞാന്‍ ഭാരത്താല്‍ വലഞ്ഞപ്പോള്‍
എന്‍റെ ചാരത്തായ് അണഞ്ഞവനെ (2)
രോഗത്തില്‍ എന്നെ താങ്ങിയോനെ
വിടുതല്‍ പകര്‍ന്നവനെ (2) -- (മറവിടത്തില്‍ എന്നെ..)
ആത്മ ശക്തിയയയ്ക്കണമേ
കൃപാദാനങ്ങള്‍ നല്‍കണമേ (2)
പിന്മാരിയെ നീ ഊറ്റണമേ
സഭയെ ഉണര്‍ത്തണമേ (2) -- (മറവിടത്തില്‍ എന്നെ..)