നീ എന്നെ നടത്തും വിധങ്ങള്‍ എത്രയോ അത്ഭുതമേ

നീ എന്നെ നടത്തും വിധങ്ങള്‍

എത്രയോ അത്ഭുതമേ

നീ എന്നെ നടത്തും വഴികള്‍

എത്രയോ അതിശയമേ (നീ എന്നെ..)

                    1

കണ്ണുനീര്‍ തൂകുന്ന നേരം

സാന്ത്വനമായ് വരുമരികില്‍ (2)

എന്‍റെ വിലാപം മാറ്റിയവന്‍

സന്തോഷം നല്‍കീടുമേ (2) (നീ എന്നെ..)

                    2

ശോധനവേളകള്‍ വരുമ്പോള്‍

സഹായം നല്‍കിടുമേശു (2)

രോഗത്താല്‍ ക്ഷയിച്ചിടുമ്പോള്‍

ശക്തി പകര്‍ന്നിടുമേ (2) (നീ എന്നെ..)