സാക്ഷാല്‍ മുന്തിരിവള്ളിയാകും യേശുനായകാ

സാക്ഷാല്‍ മുന്തിരിവള്ളിയാകും യേശുനായകാ

നിന്നിലൊരു കൊമ്പായ് വളരാന്‍

കൃപയരുളൂ ദേവാ (2)

                    1

കാട്ടൊലിവില്‍ നിന്നുമെന്നെ

നല്ലൊലിവോടു ചേര്‍ത്തണച്ചു (2)

നല്ല ഫലമതു നല്‍കിടുവാന്‍

നല്ലവനേ കൃപ നല്‍കണമേ (2)

നല്ലവനേ കൃപ നല്‍കണമേ (സാക്ഷാല്‍..)

                    2

തിരുവചനം ധ്യാനിച്ചെന്നും 

നിന്‍ സന്നിധാനം പൂകിയെന്നും (2)

ആറ്റരികില്‍ നില്‍ക്കും നല്‍തരുപോല്‍

ഫലമതു നല്‍കാന്‍ കൃപയേകൂ (2)

ഫലമതു നല്‍കാന്‍ കൃപയേകൂ (സാക്ഷാല്‍..)

                    3

ആത്മഫലം ഏകീടാനായ്

പരിശുദ്ധാത്മാവേ വരണേ (2)

തിരുസ്നേഹമതിന്‍ സാക്ഷ്യമായി

ഇഹെ മരുവിടാന്‍ കൃപയേകൂ (2)

ഇഹെ മരുവിടാന്‍ കൃപയേകൂ (സാക്ഷാല്‍..)