We are doing a site revamp. Sorry for the inconvenience.
പല്ലവി
ഗുരുവര നരപരനേശുപരാ - നിന്‍
തിരുവരം അടിയനു തരിക പരാ
അനുപല്ലവി
തിരു പര മഹിമകള്‍ വെറുത്തിഹത്തില്‍
ഒരു ചെറു മനുഷ്യനായിരുന്ന പരാ- ഗുരു..
ചരണങ്ങള്‍
1
നരരിപു പേയുടെ ശിരം തകര്‍ത്തു-ഈ
നര ദുരിതാപഹം വരുത്തിടുവാന്‍
ധരണിയില്‍ അവതരിച്ച പരാ
തിരുവരനുതിയഹം ഉരച്ചീടുവാന്‍ - ഗുരു..
2
പരനുടെ തിരുദയ നീതികള്‍ക്കും-അ
ങ്ങൊരു കുറവരുതതിനിഹ ജനിച്ചു
വരബലി കുരിശതില്‍ കഴിച്ചപരാ
തിരുവരനുതിയഹം ഉരച്ചിടുവാന്‍ - ഗുരു..
3
മരിച്ചുപിന്‍ തിരിച്ചുയിര്‍ ധരിച്ച പരാ - ഈ
നരര്‍ക്കു നിന്‍ തിരുഹിതം ഉരച്ച പരാ
പരത്തിന്നു തിരിച്ചെഴുന്നരുളിയ നിന്‍
തിരുവരനുതിയഹം ഉരച്ചിടുവാന്‍ - ഗുരു..