We are doing a site revamp. Sorry for the inconvenience.
പ്രവചനങ്ങള്‍ പൂവണിയാന്‍ ദൈവപുത്രന്‍ ജാതനായി
പ്രവചനങ്ങള്‍ പൂവണിയാന്‍ ദൈവപുത്രന്‍ ജാതനായി (2)
തരളമായ് ശോഭിക്കും രാവില്‍ ബെത്ലഹേം
പുല്‍കൂട്ടിലീശന്‍ പിറന്നു
പുല്‍മേട്ടില്‍ ഇടയന്മാര്‍ കണ്ണുതുറന്നു
വിണ്ണിലാ സദ്‌വാര്‍ത്ത കേട്ടു
വിണ്ണിലെ മലാഖമാരൊത്തീ രാവില്‍
പാടിടാം ഗ്ലോറിയാ ഗാനം
ഗ്ലോറിയാ ഗ്ലോറിയാ (3)
ഹാപ്പി ക്രിസ്മസ്
മിന്നുന്ന താരാ കുമാരികളോടൊത്തു
വാഴ്ത്തിടാം ദിവ്യനാം നാഥനെ
ഗ്ലോറിയാ ഗ്ലോറിയാ (3)
ഹാപ്പി ക്രിസ്മസ്
1
അന്ധകാരത്തില്‍ ഒളിതൂകി ഈശ്വരന്‍
ചന്തമായ് മേവുന്ന കാഴ്ച കാണാന്‍ (2)
ഇടയരോടൊപ്പം പോകാം നമുക്കാ
ബെത്ലഹേം കാലിത്തോഴുത്തില്‍ (2)
ബെത്ലഹേം കാലിത്തോഴുത്തില്‍ (വിണ്ണിലെ..)
2
അഖിലാണ്ഡനാഥന്‍ അവതാരമായി
അഖിലര്‍ക്കും രക്ഷതന്‍ നിറവേകുവാന്‍ (2)
അത്ഭുത താരകം കാട്ടുന്ന മാര്‍ഗത്തില്‍
രജാക്കന്മാരൊത്ത് പോകാം (2)
രാജാധി രാജനെ കാണാന്‍ (വിണ്ണിലെ..)
From Christmas Songs
Lyrics: ജിജോ പാലോട്
Music: ഫാ. ബിനോജ് മുളവരിക്കല്‍
Album: പ്രവചനങ്ങള്‍ പൂവണിയാന്‍