മോദമതി മോദമോദം ഹാ-വാഗ്ദത്ത കാലം

                        പല്ലവി

മോദമതി മോദമോദം ഹാ-വാഗ്ദത്ത കാലം

സാദരമണഞ്ഞീടുന്നഹോ

                    അനുപല്ലവി

ജാതിഭേദ വാദം തീര്‍ന്നു-ജാതികളൊന്നായിടുന്നു

യൂദജാതിയും മുതിര്‍ന്നു-ജാതമോദം പാടിടുന്നു (മോദ..)

                                 1

അന്നു കാനനങ്ങള്‍ പൂക്കുമേ-സീയോന്‍റെ മക്കള്‍

നന്ദിയോടു പാടിയാര്‍ക്കുമേ

അന്നു സുവിശേഷക്കൊടി-മന്നിടേ ജയം കൊണ്ടാടി

ഉന്നതമായ്‌ മിന്നും ജനം-സന്നുതി പാടി വസിക്കും (മോദ..)

                                 2

അന്നു സീയോനില്‍ നിന്നുണ്ടാകും-ആജ്ഞാവിശേഷം

മന്നിടമെല്ലാമതു കേള്‍ക്കും

മന്നവര്‍ മന്ത്രി പ്രജകള്‍-എന്നിവരെല്ലാവരിലും

ഒന്നുപോലാവസിച്ചീടും-വന്നു സത്യാനുഗ്രഹങ്ങള്‍ (മോദ..)

                                 3

കാട്ടുപാമ്പോടൊത്തു മേളിക്കും-കുട്ടികളെന്നാല്‍

വാട്ടമുണ്ടാകയില്ലേതുമേ

കാട്ടു പുലികളും ആട്ടിന്‍-കൂട്ടവുമൊന്നിച്ചു മേയും

നാട്ടിലെല്ലാ നന്മകളും പുഷ്ടിയായി വര്‍ദ്ധിച്ചീടും (മോദ..)

                                 4

വാളു കുന്തങ്ങള്‍ക്കില്ലാവശ്യം-കൊഴുക്കളാക്കി

ചാലുപോക്കാനാക്കുമായവ

നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും

വാളെടുക്കയില്ലാരുമേ-ചേലുകേടില്ലെന്നിനുമേ (മോദ..)

                                 5

ഹാലെലൂയ്യാ ഗീതം പാടുമേ-യരുശലേമും

ഹാലെലൂയ്യാ രാഗം പാടുമേ

ഹാലെലുയ്യാ വാനത്തിലും-ഹാലെലുയ്യാ ഭൂമിയിലും

ഹാലെലുയ്യാ മാലാഖമാര്‍ ചൊല്ലുമേ മാനുഷരെല്ലാം (മോദ..)