സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചീടുവിന്‍

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചീടുവിന്‍യേശുരാജാധി രാജാവിനെ

ഈ പാര്‍ത്തലത്തില്‍ സൃഷ്ടി കര്‍ത്തനവന്‍

എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍

ആ ആനന്ദമേ പരമാനന്ദമേ

ഇത് സ്വര്‍ഗ്ഗീയ സന്തോഷമേ

ഈ പാര്‍ത്തലത്തില്‍ സൃഷ്ടികര്‍ത്തനവന്‍

എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍

                        1

അവന്‍ വരും നാളില്‍ എന്‍റെ കരം പിടിച്ച്

തന്‍റെ മാര്‍വ്വോടണച്ചീടുമേ

ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്‌

ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍ (ആ..)

                        2

എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍

തന്‍ ജീവനെ നല്‍കിയവന്‍

വീണ്ടും വന്നീടുമെ മേഘ വാഹനത്തില്‍

കോടാകോടിതന്‍ ദൂതരുമായ്‌ (ആ..)

                        3

കണ്‍കള്‍ കൊതിച്ചീടുന്നേ ഉള്ളം തുടിച്ചീടുന്നേ

നാഥാ നിന്നുടെ വരവിനായി

പാരില്‍ കഷ്ടതകള്‍ ഏറും ദിനംതോറുമേ

കാന്താ വേഗം നീ വന്നീടണേ (ആ..)