യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ അവന്‍ ദയയോ എന്നുമുള്ളത്

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍അവന്‍ ദയയോ എന്നുമുള്ളത്

പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ

സ്തുതിച്ചീടുക അവന്‍റെ നാമം

ഹല്ലേലൂയ്യ.. ഹല്ലെലൂയ്യാ

മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം

ശക്തിയും ബലവുമെന്നേശുവിന് ആമേന്‍

                          1

ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ

അവന്‍ എങ്കലേയ്ക്ക്‌ ചാഞ്ഞു വന്നല്ലോ

നാശകരമായ കുഴിയില്‍ നിന്നും

കുഴഞ്ഞ ചേറ്റില്‍ നിന്നെന്നെ കയറ്റി (ഹല്ലേലൂയ്യ..)

                          2

എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ

നീ ഒഴികെ എനിക്കൊരു നന്മയുമില്ല

ഭൂമിയിലുള്ള വിശുദ്ധന്മാരോ

അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ (ഹല്ലേലൂയ്യ..)

                          3

എന്‍റെ കാല്‍കളെ പാറമേല്‍ നിര്‍ത്തി

എന്‍ ഗമനത്തെ സുസ്ഥിരമാക്കി

പുതിയൊരു പാട്ടെനിക്കു തന്നു

എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ (ഹല്ലേലൂയ്യ..)