ശാന്ത രാത്രി തിരു രാത്രി

ശാന്ത രാത്രി തിരു രാത്രി പുല്‍കുടിലില്‍ പൂത്തൊരു രാത്രി..

വിണ്ണിലെ താരക ദൂതരിറങ്ങിയ 

മണ്ണിന്‍ സമാധാന രാത്രി..

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..)

                    1

ദാവീദിന്‍ പട്ടണം പോലെ 

പാതകള്‍ നമ്മളലങ്കരിച്ചു .(2)

വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും 

വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..)

                    2

കുന്തിരിക്കത്താല്‍ എഴുതീ..

സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)

ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ 

എങ്ങും ആശംസ തൂകി  (ഉണ്ണി പിറന്നൂ..)