അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി 

ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2)

കാറ്റിനെയും കടലിനെയും 

നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..)

                                1

വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍

തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2)

ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് 

അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 

                                2

എന്‍റെ ദേശം ഇവിടെയല്ല 

ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2)

അക്കരെയാണ് എന്‍റെ ശാശ്വതനാട് 

അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..)

                                3

കുഞ്ഞാടതിന്‍ വിളക്കാണ്

ഇരുളൊരു ലേശവുമവിടെയില്ല (2)

തരുമെനിക്ക് കിരീടമൊന്ന് 

ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..)

                                4

മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും

അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2)

മരണത്തെ ജയിച്ചേശു കൂടെയുണ്ട് 

ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)