വചനം ദൈവ വചനം നമ്മെ നയിക്കും സത്യവചനം

വചനം ദൈവ വചനംനമ്മെ നയിക്കും സത്യവചനം (2)

നിന്നെ മാറ്റും പുതുതാക്കും

മഹല്‍ ഭാഗ്യം നല്‍കിടും (വചനം..)

                                1

ദിനമും തന്‍റെ പാതയില്‍ വഴുതിടാതെ നടത്തിടും (2)

തിന്മയിന്‍ വഴികള്‍ മാറ്റി ദിവ്യമാര്‍ഗ്ഗം കാട്ടിടും (2)

തളരും മനസ്സില്‍ ശാന്തിയേകി നിന്‍റെ ദുഃഖം നീക്കിടും (2)

വചനം ദിവ്യവചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)

                                2

ലോകത്തിന്‍ പാപക്കടം പോക്കാന്‍ മറുവിലയായ് നല്‍കിയോന്‍ (2)

യേശുവിന്‍ രക്തം ഒഴുകിയ ആ കാല്‍വരി ദര്‍ശനം (2)

ശാപം പോക്കി വഴികാട്ടും ദിവ്യജ്ഞാനം നല്‍കിടും (2)

വചനം ദിവ്യ വചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)