എന്നുള്ളമേ സ്തുതിക്ക നീ പരനെ

എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം

എന്നന്തരംഗമേ അനുദിനവും

നന്ദിയോടെ പാടി സ്തുതിക്കാം

                    1

സുരലോക സുഖം വെടിഞ്ഞു

എന്നെ തേടി വന്ന ഇടയന്‍

തന്‍റെ ദേഹമെന്ന തിരശ്ശീല ചീന്തി

തവ മോക്ഷ മാര്‍ഗ്ഗം തുറന്നു

                    2

പാപരോഗത്താല്‍ നീ വലഞ്ഞു

തെല്ലും ആശയില്ലാതലഞ്ഞു

പാരം കേണീടുമ്പോള്‍ തിരുമേനിയതില്‍

എന്‍റെ വ്യാധിയെല്ലാം വഹിച്ചു

                    3

പലശോധനകള്‍ വരുമ്പോള്‍

ഭാരങ്ങള്‍ പെരുകിടുമ്പോള്‍

എന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ

എന്‍റെ ഭാരമെല്ലാം ചുമന്നു

                    4

ആത്മാവിനാലെ നിറച്ചു

ആനന്ദമുള്ളില്‍ പകര്‍ന്നു

പ്രത്യാശ വര്‍ദ്ധിപ്പിച്ച് പാലിച്ചീടും

തവ - സ്നേഹമതിശയമേ (എന്നുള്ളമേ..)