We are doing a site revamp. Sorry for the inconvenience.
പാടിടും സ്തുതിഗീതമെന്നും
പാവനനാം പരമോന്നതന്
വാഴ്ത്തിടും തിരുനാമമെന്നും
വാനോര്‍ വാഴ്ത്തും തിരുസുതനെ (2)
1
സങ്കേതം നീ മാത്രമേ
ആശ്രയം വേറെ ആരുമില്ലേ
കാത്തിടും നിന്‍ രക്ഷയ്ക്കായ്
ആശയോടെന്‍ മാനസം (2)
സ്നേഹിക്കും നിന്നെ ഞാന്‍ ആയുസ്സിന്‍ നാളെല്ലാം
ഘോഷിക്കും നന്മകള്‍ നന്ദിയാല്‍ ദിനവും (2) (പാടിടും..)
2
ആശ്വാസം നീയല്ലയോ
ആലംബമായ് നീ ചാരെയില്ലേ
ആമോദത്താലെന്നുള്ളം
ആത്മാവിലായിടുമേ (2)
ജീവിക്കും നാളെന്നും നാഥാ നിന്നിഷ്ടം പോല്‍
പ്രാപിക്കും നിശ്ചയം കര്‍ത്താ നിന്‍ സവിധം (2) (പാടിടും..)
3
നിത്യപ്രകാശം നീയെ
നിത്യപിതാവും നീയല്ലയോ
നിത്യജീവന്‍ പ്രാപിപ്പാന്‍
എന്നെ ഒരുക്കണമേ (2)
വഴിയും സത്യവും ജീവനും മാര്‍ഗ്ഗവും
ആദിയും അന്ത്യവും എന്നാളും നീയല്ലോ (2) (പാടിടും..)