We are doing a site revamp. Sorry for the inconvenience.
സുന്ദരികളില്‍ അതി സുന്ദരി നീ
ജാതികളില്‍ സൂനു
നൃപതി ശലോമോന്‍ വിമലസഭേ
നിന്നെ ലാളിപ്പൂ
നിന്നധരങ്ങള്‍ മധു വര്‍ഷിക്കുന്നു
വസന സുഗന്ധം നീസാന്‍ കുസുമ സമം
സഭയേ സകലവിധം സുമുഖീ
നീ കറ തീണ്ടാത്തോള്‍
സ്ലീബായേ വന്നിപ്പതിനാല്‍ രാജാവാം മശിഹാ
ഹാലേലുയ്യാ കാക്കുന്നു നിന്നെ
പുലരിയില്‍ ആ പരമോന്നതനാം
ദൈവത്തെ വാഴ്ത്തും
മീവല്‍ പറവയോടൊപ്പം തന്‍
സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റമ്പതു കമ്പികളേറും
തംബുരു വാദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുലകങ്ങളില്‍ എന്നും
ഹലെലുയ്യാ കൃപ വര്‍ഷിച്ചീടാന്‍
സഭയോതുന്നന്നേ മൂന്നു
കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവിന്‍
ഉള്ളില്‍ പൂകീടാന്‍
ബന്ധിച്ചവയാല്‍ അന്യോന്യം മൂന്നും
കോട്ടകള്‍ ഇടയില്‍ സ്ഥലം ഇല്ലിവ പാര്‍ത്താല്‍
താത സുതാമല റൂഹയാം
ഏകത്വം ത്രിത്വം
മഹിമയേഴും മണവാട്ടി സമം
മദ്ധ്യേ മേവുന്നേന്‍
ഹാലെല്ലുയാ ഉ ഹാലേലുയ്യാ
From : Wedding Songs