വരിക സുരാധിപ- പരമപരാ

                പല്ലവി

വരിക സുരാധിപ- പരമപരാ - നിന്‍

കരുണാസനം വഴി-യായ്‌ സഭയില്‍

             അനുപല്ലവി

ഒരുമനസ്സോടു നിന്‍ തിരുഭവനേ

പരിചോടടിയാര്‍ -വരുന്നതു- കാണ്‍ (വരിക..)

            ചരണങ്ങള്‍

                    1

ഭക്തിയോടടിയര്‍ നിന്‍ തൃപ്പാദത്തില്‍

പ്രാര്‍ത്ഥന ചെയ്തു വരം ലഭിപ്പാന്‍

നിത്യവും നിന്‍ പാരി - ശുദ്ധാത്മാ

ശക്തി തന്നരുളാന്‍ - ഭജിച്ചിടുമ്പോള്‍ (വരിക..)

                    2

തിരുമനസ്സിനെക്കുറി-ച്ചൊരു മനസ്സായ്‌

ഇരുവരോ മൂവരോ - വരുന്നിടത്തില്‍

കരുണയോടെ എഴു-ന്നരുളുമെന്നു

തിരുവചസ്സരുളിയ - പരമസുതാ (വരിക..)

                    3

വന്നടിയാരുടെ - കന്മഷവും

തിന്മയശേഷവും - ദുര്‍മനസ്സും

ഒന്നോടശേഷവും - നീക്കിടേണം

എന്നും മോക്ഷേ - അടിയാര്‍ നില്പാന്‍ (വരിക..)

                    4

ദൂതരുടെ സ്തുതി-യില്‍ വസിക്കും

നീതിസ്വരൂപനാം - യഹോവായ്ക്കും

ഭൂതല രക്ഷക - മശിഹായ്ക്കും

പരിശുദ്ധാത്മാ-വിനും സ്തോത്രം (വരിക..)

By Mosa Valsalam Sastriyar